Friday, August 13, 2021

ശ്രീരാമ നാമം ജപസാര സാഗരം

 

ശ്രീരാമ നാമം ജപസാര സാഗരം (2)
ശ്രീ പാദ പത്മം ജനി മോക്ഷദായകം
സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..)
ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
രാമായണം സ്വരസാന്ദ്രമായ് (2)
കവിമുനിയോതിയോ വനമലർ കേട്ടുവോ
കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...)
നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ
കാണാകണം അകതാരിതിൽ (2)
അമരകിരീടവും രജത രഥങ്ങളും
അപരനു നൽകിയ ദശരഥ നന്ദനാ
രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

Film/album: 
നാരായം


ദീന ദയാലോ രാമാ

 

ദീന ദയാലോ രാമാ .... ജയ
സീതാ വല്ലഭ രാമാ
ദീന ദയാലോ രാമാ .... ജയ
സീതാ വല്ലഭ രാമാ
ശ്രിതജനപാലക രഘുപതി രാഘവ
പീതാംബരധര പാവന രാമാ
(ദീന )
ഉം...ആ...
കൌസല്യാത്മജ നീ തൊടുമ്പോള്
ശിലയും അഹല്യയായ് മാറുന്നു (2)
ക്ഷിതി പരിപാലക
ആ .....
ക്ഷിതിപരിപാലക
നിന്നെ ഭജിച്ചാല് ഭവ ദുരിതങ്ങള്
തീര്ന്നൊഴിയുന്നു
രാമ ഹരേ ജയ രാമ ഹരേ
(ദീന )
ആ ...
സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്
നിളയും സരയുവായ് ഒഴുകുന്നു (2)
ഇരുള്വഴിയില് നിന് കാല്പ്പാടുകളായ്
മിഥിലജ നിന്നെ പിന്തുടരുന്നു
രാമ ഹരേ ജയ രാമ ഹരേ
രാമ ഹരേ ജയ രാമ ഹരേ
(ദീന)




മഴമുകിലൊളിവർണ്ണൻ




മഴമുകിലൊളിവര്ണ്ണന് ഗോപാലകൃഷ്ണന്
കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ
കൊരലാരം കെട്ടീ
ഒഴുകിടുമാറ്റിന്റെ കല്പ്പടവില് ചാരി
ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു
...
കാളിന്ദിപ്പെണ്ണപ്പോള് ഓളക്കൈനീട്ടി
കേളിക്കായ് കാലില് പിടിച്ചു വലിച്ചു
ആളില്ലാനേരത്തെന് ഗോപാലകൃഷ്ണന്
നീലനിലാവത്ത് നീന്താനിറങ്ങീ നീന്താനിറങ്ങീ...
കാളിയനപ്പോള് കുതിച്ചുപാഞ്ഞെത്തി
ബാലനാസര്പ്പത്തെ ഓലപ്പാമ്പാക്കി
മുപ്പത്തിമുക്കോടി ദേവകളപ്പോള്
പുഷ്പങ്ങള് കൊണ്ടൊരു പുതുമഴ പെയ്തു പുതുമഴ പെയ്തു..