ഒരു ഇന്റർനെറ്റ് പ്രശ്നപരിഹാരമെന്നോണം ശേഖരീപുരം 100 ഫീറ്റ് റോഡിലുള്ള “അനഘ” ഗൃഹത്തിലെത്തിച്ചേർന്നു. കവാടം തുറന്ന് Paving tiles വിരിച്ച ഗൃഹത്തിലേക്കുള്ള പാതയിൽ കാൽ വെച്ചതും പാതയുടെ ഇരിവശത്തും അലങ്കരിച്ചിട്ടുള്ള പുൽതകിടിന്റെ മദ്ധ്യഭാഗത്ത് നിരനിരയായി ബഹുവർണ്ണരാജിയിലുള്ള താലം കൈയിലേന്തി നില്ക്കുന്ന ചെമ്പരത്തി പെൺകൊടികൾ എന്നെ സ്വാഗതം ചെയ്തു. നാനാത്വത്തിൽ ഏകത്വം എന്ന സ്ഥിതിവിശേഷത്തെ വ്യാഖ്യാനിക്കുന്നതുപോലെ വിവിധ വർണ്ണങ്ങളിലുള്ള,വിവിധ ആകാരങ്ങളിലുള്ള, വൈവിദ്ധ്യമാർന്ന സൗരഭ്യം പ്രകാശിപ്പിച്ച് പുഞ്ചിരിതൂകിനില്ക്കുന്ന ചെമ്പരത്തി കുടുംബത്തിലെ അംഗങ്ങൾ.
ക്യാമറ കൈയ്യിൽ കരുതാത്തതിൽ സ്വയം കുറ്റപെടുത്തി, വൈ-ഫൈ മോഡം ഇൻസ്റ്റാൾ ചെയ്യുന്നതിനിടയിൽ ചെമ്പരത്തിയുടെ അപൂർവ്വദൃശ്യങ്ങൽ മനസ്സിലൂടെ മിന്നിമറിഞ്ഞു.ഗൃഹനായികയും, ഉദ്യാനപാലികയുമായ രഞ്ജിനി മാഡത്തോട് ഛായാഗ്രഹണത്തിന്റെ ഉദ്ദേശ്യം അവതരിപ്പിച്ചു, സമ്മതം ലഭിച്ചതും ഞാൻ ക്യാമറയുടെ അടുത്തേക്ക് പാഞ്ഞു, ക്യാമറയോട് കാര്യം പറഞ്ഞതും ക്യാമറ ചാടി എന്റെ തോളത്ത് കയറി ഇരുന്നു എന്നിട്ട് പറഞ്ഞു ---വണ്ടി വിട് മോനെ ദിനേശാ.....
പിന്നെ ഒന്നരമണീക്കൂർ നീണ്ട ഫോട്ടോ ഷൂട്ട് സെഷൻ, അക്ഷരാർത്ഥത്തിൽ എന്റെ ക്യാമറ ആഘോഷിക്കുകയായിരുന്നു. ചെമ്പരത്തിയാണ് ഉദ്യാനത്തിലെ നായിക എങ്കിലും മറ്റു വിശേഷപെട്ട പൂചെടികളും എന്റെ സെല്ലിലോയ്ഡിലേക്ക് ചാടികയറി സ്ഥലം കരസ്ഥമാക്കി.
വീടിന്റെ പൂമുഖത്തെ ഉദ്യാനം വിട്ട് അടുക്കളത്തോട്ടത്തിലേക്ക് തിരിഞ്ഞു അവിടേയുമുണ്ട് വൈവിധ്യമാർന്ന വിഭവങ്ങൾ.
ഉദ്യാനപാലകരായ ശ്രീ.രഞ്ജിനി മാഡം, ശ്രീ. ഈശ്വര പ്രസാദ് സർ എന്നിവരോട് നന്ദി പ്രകാശിപ്പിച്ച് എന്റെ ക്യാമറ വയറ് വീർപ്പിച്ച് ബാഗിലേക്ക് തിരിച്ച് കയറി.
ക്യാമറ കൈയ്യിൽ കരുതാത്തതിൽ സ്വയം കുറ്റപെടുത്തി, വൈ-ഫൈ മോഡം ഇൻസ്റ്റാൾ ചെയ്യുന്നതിനിടയിൽ ചെമ്പരത്തിയുടെ അപൂർവ്വദൃശ്യങ്ങൽ മനസ്സിലൂടെ മിന്നിമറിഞ്ഞു.ഗൃഹനായികയും,
പിന്നെ ഒന്നരമണീക്കൂർ നീണ്ട ഫോട്ടോ ഷൂട്ട് സെഷൻ, അക്ഷരാർത്ഥത്തിൽ എന്റെ ക്യാമറ ആഘോഷിക്കുകയായിരുന്നു. ചെമ്പരത്തിയാണ് ഉദ്യാനത്തിലെ നായിക എങ്കിലും മറ്റു വിശേഷപെട്ട പൂചെടികളും എന്റെ സെല്ലിലോയ്ഡിലേക്ക് ചാടികയറി സ്ഥലം കരസ്ഥമാക്കി.
വീടിന്റെ പൂമുഖത്തെ ഉദ്യാനം വിട്ട് അടുക്കളത്തോട്ടത്തിലേക്ക് തിരിഞ്ഞു അവിടേയുമുണ്ട് വൈവിധ്യമാർന്ന വിഭവങ്ങൾ.
ഉദ്യാനപാലകരായ ശ്രീ.രഞ്ജിനി മാഡം, ശ്രീ. ഈശ്വര പ്രസാദ് സർ എന്നിവരോട് നന്ദി പ്രകാശിപ്പിച്ച് എന്റെ ക്യാമറ വയറ് വീർപ്പിച്ച് ബാഗിലേക്ക് തിരിച്ച് കയറി.
No comments:
Post a Comment