എന്റെ നാട്, എന്റെ വീട്, എന്റെ ഇന്ത്യ.
“ജീവിതം നേടാനും നല്കാനും ഉള്ളതാണ്, പക്ഷെ മനുഷ്യജീവിതം പൂർണ്ണമാകുന്നത് പതിന്മടങ്ങ് ജന്മനാടിന് തിരികേ നല്കുമ്പോഴാണ്”
Sunday, February 6, 2022
Saturday, August 14, 2021
മാനസലോലാ മരതകവര്‍ണ്ണാ
മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്
പുളകങ്ങള് പെയ്യുവാന് നീയെവിടേ....
മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
എൻ മെയ്യില് മദനന് കുളിര് കുളിര് കോരുന്നുവോ
കിന്നാരം പറയാം വരൂ വരൂ.. വൈകാതെ നീ (2)
കണ്ണാ നിന് പൊന്നോമല് തനുവില് തഴുകാം
കണ്ണാ നിന് പൊന്നോമല് തനുവില് തഴുകാം
വ്യധിതമധുരതരം ഹൃദയനിനവുകളില്
സരസരസികതരം അണയുക നീ
മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
മോഹങ്ങള് കനവിന് കതിര്ക്കുടം ചൂടുന്നുവോ
ദാഹങ്ങള് തണലിന് തളിര്ച്ചുരം തേടുന്നുവോ
കാര്വര്ണ്ണാ എൻ മേനി പുണരാന് വരുമോ
കാര്വര്ണ്ണാ എൻ മേനി പുണരാന് വരുമോ
മഥിതമധുരരസം കഥിതമുരളിയുമായി
രഭസവിലസതരം അണയുകനീ
മാനസലോലാ മരതകവര്ണ്ണാ...
നീയെവിടേ എന് മായക്കണ്ണാ...
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്
പുളകങ്ങള് പെയ്യുവാന് നീയെവിടേ....
Music:
കണ്ണൂർ രാജൻ
Lyricist:
തങ്കപ്പൻ നായർ
Singer:
കെ ജെ യേശുദാസ്
Raaga:
മധ്യമാവതി
Film/album:
കിങ്ങിണി
കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം
വന്ദേ വാല്മീകി കോകിലം
വിശുദ്ധം വരം സച്ചിദാനന്ദരൂപം
ഗുണാധാരമാധാരഹീനം വരേണ്യം
മഹാന്തം വിഭാന്തം ഗുഹാന്തര് ഗുണാന്തം
സുഖാന്തം സ്വയംധാമരാമം പ്രപദ്യേഃ
(വിശുദ്ധം...)
ശിവം നിത്യമേകം വിഭും താരകാഖ്യം
സുഖാകാരമാകാരശൂന്യം സുമാന്യം
മഹേശം കലേശം സുരേശം പരേശം
നരേശം നിരീശം മഹീശം പ്രപദ്യേഃ
(ശിവം...) (വിശുദ്ധം...)
മഹാരത്നപീഠേ ശുഭേ കല്‌പമൂലേ
സുഖാസീനമാദിത്യ കോടിപ്രകാശം
സദാജാനകി ലക്ഷ്മണോപേതമേകം
സദാ രാമചന്ദ്രം ഭജേഹം ഭജേഹം
(മഹാരത്നപീഠേ...) (വിശുദ്ധം...)
Music:
ജി ദേവരാജൻ
Lyricist:
ട്രഡീഷണൽ
Singer:
കെ ജെ യേശുദാസ്
Raaga:
മോഹനം
Film/album:
അഗ്രജൻ
രാമ രാമ രാമ ലോകാഭിരാമ
രാമ രാമ രാമ
ലോകാഭിരാമ
രഘുരാമ രാമ രാമ
ജയ ദാശരഥേ രാമ (രാമ...)
നമസ്തേ ജഗദ് പതേ സീതാപതേ
നമസ്തേ ദേവപതേ വേദപതേ രാമ (രാമ...)
മാനവത്വ മഹിമ വിശ്വഗാനമായ രാമാ(2)
മാരുതി തൻ ഹൃദയ പത്മനാളി ചൂടും രാമാ
നിർമ്മലനായ് ചിന്മയനായ് നിസ്തുലനായ് മേവും
ഉണ്മയായ നന്മയായ ധർമ്മപതേ രാമ (രാമ...)
താടകയെ നിഗ്രഹിച്ചു താപസരെ കാത്തു(2)
ശാപ ശിലയിലൊന്നു തൊട്ടു പ്രാണപുഷ്പം പൂത്തു
വില്ലൊടിച്ചു വിജയമാർന്നു മൈഥിലിയെ വേട്ടു
താത ശാസനം വരിച്ചു കാനനം കടന്നു (രാമ...)
Music:
വി ദക്ഷിണാമൂർത്തി
Lyricist:
ശ്രീകുമാരൻ തമ്പി
Singer:
കെ ജെ യേശുദാസ്
Raaga:
ചക്രവാകം
Film/album:
ഭക്തഹനുമാൻ
രാമജയം ശ്രീരാമജയം
രാമപദാംബുജമേ അഭയം(2)
രാമനാമമേ ഭക്തിസായകം
സേതുബന്ധനം മുക്തിദായകം (രാമജയം..)
ഈരേഴുലകിനുമധിപതിയാകും
രാമൻ നമ്മുടെ നായകനായ്
വാരിധിമലയായ് മാറിടുമിപ്പോൾ
മറുകര നമ്മെ പുണർന്നിടുമിപ്പോൾ
തോഴനായിതാ വരുണദേവനും
സീതാകാന്തനു സ്തോത്രം സ്തോത്രം സ്തോത്രം (രാമജയം..)
മലയും കല്ലും മുള്ളും വേരും
മരവും കടലിന്നാഭരണം
യോജന പതിനാലൊന്നാം ദിവസം
ഇരുപതു യോജന രണ്ടാം ദിവസം
വന്നു വിളിപ്പൂ വിജയം നമ്മെ
വാരിജ നേത്രനു സ്തോത്രം സ്തോത്രം സ്തോത്രം (രാമജയം..)
Music:
വി ദക്ഷിണാമൂർത്തി
Lyricist:
ശ്രീകുമാരൻ തമ്പി
Singer:
കെ ജെ യേശുദാസ്
കോറസ്
Raaga:
മാണ്ട്
Film/album:
ഭക്തഹനുമാൻ
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
രാമാ... രാമാ... രാമാ... ശ്രീ രാമാ....
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ..
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ..
നിന്നെയേൽപ്പിച്ചു ഞാൻ കേഴുമ്പൊഴും
നിന്നെ കനിവോടെ നോക്കണേ ശ്രീരാമാ...
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാമായണക്കടലിന്നുമപ്പുറ-
മയോദ്ധ്യതൻ സ്വപ്നങ്ങൾ നൽകൂ...
ദുഃഖരാമായണക്കടലിന്നുമപ്പുറ-
മയോദ്ധ്യതൻ സ്വപ്നങ്ങൾ നൽകൂ...
പ്രണയവും വാത്സല്യ ദുഃഖവും നന്മയും
വിടരുവാനവിടുന്നു കനിയൂ..
നിന്റെ കരുത്തിന്റെ സൂര്യന്നു നൽകൂ..
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ആദിത്യചന്ദ്രരിരിക്കുവോളം, എന്റെ
നായകനെന്നോട് കൂടെവേണം...
ആദിത്യചന്ദ്രരിരിക്കുവോളം, എന്റെ
നായകനെന്നോട് കൂടെവേണം...
അവിടത്തെ തൂലിക പുഞ്ചിരിപ്പൂ...
ആത്മദുഃഖങ്ങൾ പറയാതെ...
എന്നുമാത്മദുഃഖങ്ങൾ പറയാതെ...
പറയാതെ....
Music:
ശ്രീവത്സൻ ജെ മേനോൻ
Lyricist:
കൈതപ്രം
Singer:
ഭവ്യലക്ഷ്മി
Film/album:
വിദൂഷകൻ
സുമുഹൂര്‍ത്തമ സ്വസ്തി സ്വസ്തി സ്വസ്തി
Subscribe to:
Posts (Atom)