Saturday, August 14, 2021

മാനസലോലാ മരതകവര്‍ണ്ണാ

മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്
പുളകങ്ങള് പെയ്യുവാന് നീയെവിടേ....
മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
എൻ മെയ്യില് മദനന് കുളിര് കുളിര് കോരുന്നുവോ
കിന്നാരം പറയാം വരൂ വരൂ.. വൈകാതെ നീ (2)
കണ്ണാ നിന് പൊന്നോമല് തനുവില് തഴുകാം
കണ്ണാ നിന് പൊന്നോമല് തനുവില് തഴുകാം
വ്യധിതമധുരതരം ഹൃദയനിനവുകളില്
സരസരസികതരം അണയുക നീ
മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
മോഹങ്ങള് കനവിന് കതിര്ക്കുടം ചൂടുന്നുവോ
ദാഹങ്ങള് തണലിന് തളിര്ച്ചുരം തേടുന്നുവോ
കാര്വര്ണ്ണാ എൻ മേനി പുണരാന് വരുമോ
കാര്വര്ണ്ണാ എൻ മേനി പുണരാന് വരുമോ
മഥിതമധുരരസം കഥിതമുരളിയുമായി
രഭസവിലസതരം അണയുകനീ
മാനസലോലാ മരതകവര്ണ്ണാ...
നീയെവിടേ എന് മായക്കണ്ണാ...
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്
പുളകങ്ങള് പെയ്യുവാന് നീയെവിടേ....
Music:
കണ്ണൂർ രാജൻ
Lyricist:
തങ്കപ്പൻ നായർ
Singer:
കെ ജെ യേശുദാസ്
Raaga:
മധ്യമാവതി
Film/album:
കിങ്ങിണി

No comments:

Post a Comment