രാമജയം ശ്രീരാമജയം
രാമപദാംബുജമേ അഭയം(2)
രാമനാമമേ ഭക്തിസായകം
സേതുബന്ധനം മുക്തിദായകം (രാമജയം..)
ഈരേഴുലകിനുമധിപതിയാകും
രാമൻ നമ്മുടെ നായകനായ്
വാരിധിമലയായ് മാറിടുമിപ്പോൾ
മറുകര നമ്മെ പുണർന്നിടുമിപ്പോൾ
തോഴനായിതാ വരുണദേവനും
സീതാകാന്തനു സ്തോത്രം സ്തോത്രം സ്തോത്രം (രാമജയം..)
മലയും കല്ലും മുള്ളും വേരും
മരവും കടലിന്നാഭരണം
യോജന പതിനാലൊന്നാം ദിവസം
ഇരുപതു യോജന രണ്ടാം ദിവസം
വന്നു വിളിപ്പൂ വിജയം നമ്മെ
വാരിജ നേത്രനു സ്തോത്രം സ്തോത്രം സ്തോത്രം (രാമജയം..)
Music:
വി ദക്ഷിണാമൂർത്തി
Lyricist:
ശ്രീകുമാരൻ തമ്പി
Singer:
കെ ജെ യേശുദാസ്
കോറസ്
Raaga:
മാണ്ട്
Film/album:
ഭക്തഹനുമാൻ
No comments:
Post a Comment