കല്പാത്തിക്കടുത്ത് കാരേക്കാട്ട്പറമ്പ് കൊറ്റംകുളത്തിക്ഷേത്രത്തിനുസമീപത്തുള്ള ശിവജ്യോതി കോട്ടേജിന്റെ ഒന്നാം നിലയിലുള്ള “ആർദ്ര” ഗൃഹത്തിൽ വസിക്കുകയും മൂന്നാം നിലയിൽ ഒരു പച്ചകൃഷി തോട്ടം നടത്തി കുടുംബത്തിന്റെ ദൈനംദിന ആവശ്യത്തിലേക്കായി പച്ചക്കറികൾ സ്വയം കണ്ടെത്തി, സ്വയംപര്യാപ്തതയിൽ സന്തോഷവും, ചെടികളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെ ആഹ്ളാദിക്കുകയും ചെയ്യുന്ന ശ്രീ.പി.എൻ.ഗോപാലകൃഷ്ണൻ.
പരമ്പരാഗതമായി കൃഷിക്കാരാണെങ്കിലും ജീവിതയാഥാർത്ഥത്തിന്റെ സമ്മർദ്ദം മൂലം ഉപജീവനമാർഗം തേടി മറ്റു ബിസിനസ്സ് മേഖലയിലേക്ക് സ്വയം പറിച്ച് നടപ്പെട്ടു എങ്കിലും ചെടികളോടും,മണ്ണിനോടുമുള്ള ഒരു കർഷകന്റെ പ്രതിബദ്ധതയുടെ കുളിർമ്മ മനസ്സിൽ എന്നും കാത്തുസൂക്ഷിച്ചു, അതിന്റെ ഫലമായാണ് സ്വന്തം ഫ്ളാറ്റിന്റെ 3-ാം നിലയിൽ ഒരു പച്ചക്കറിത്തോട്ടം സൃഷ്ടിക്കാനുള്ള സാഹസത്തിലേക്കുള്ള ആത്മധൈര്യം സ്വയം കൈവരിച്ചത്. 5 വർഷത്തോളമായി ചെയ്തുകൊണ്ടിരിക്കുന്ന ഈ അടുക്കള കൃഷിയിലേക്ക് പിൻതിരിഞ്ഞു നോക്കുമ്പോൾ കഠിനപ്രയത്നത്തിന് ഫലമായി കോയ്തെടുക്കാൻ കഴിഞ്ഞത് സന്തോഷവും,സമാധാനവും,ആത്മസംത്രിപ്തിയുടെയും വിളകൾ മാത്രമാണ്.
കൃഷിപരിപാലനത്തിൽ സഹായി---- ബാബു. |
No comments:
Post a Comment