Sunday, June 22, 2014

കാണാനും കാണിക്കാനും Episode 85--കല്ലേകുളങ്ങരയിലെ കല്ല് കുന്നൻപാറ.at Kallekulangara,.Palakkad.

കല്ലേകുളങ്ങരയിലും മറ്റു പരിസരപ്രദേശങ്ങളിലുമുള്ള വീടുകളുടെ അസ്ഥിവാരത്തിന്‌ ബലവും, റോഡുകൾക്കും ചുറ്റുമതിലിനും ശക്തിയും നൂറുകണക്കിന്‌ ആൾക്കാർക്ക് ദൈനംദിന വരുമാനവും പകർന്ന് നല്കിയ ഈ കുന്നൻപാറ കല്ലേകുളങ്ങര ദേശനാമത്തിൽ അന്തർലീനമായിരിക്കുന്നത് പോലെ തന്നെ കല്ലേകുളങ്ങര ദേശനിവാസികൾക്കും പ്രിയപ്പെട്ടതാണ്‌ ഹേമാംബികാ ദേവിയുടെ സ്വത്തായ ഈ ശില.
വർഷങ്ങളോളമായി നിരന്തരം പാറപൊട്ടിക്കൽ ഇവിടെ നടന്നു വരുന്നു.ഈ പ്രവർത്തിയിൽ കാലാനുസൃതമായ ശാസ്ത്രീയ രീതികൾ അവലംബിക്കുന്നതിനാൽ കുന്നൻപാറ കൂടുതലായി ക്ഷയിക്കാൻ തുടങ്ങി. ഏകദേശം 70% ത്തോളം പാറ ഇവിടെ നിന്ന് നീക്കം ചെയ്യപെട്ട് കഴിഞ്ഞു.തത്സമയം പാറപൊട്ടിക്കൽ നിർത്തിവെച്ചിരിക്കുകയാണ്‌.പാറപൊട്ടിക്കൽമൂലം ഇവിടെ ഗർത്തങ്ങൾ രൂപപെട്ട് അതിൽ വെള്ളം നിറഞ്ഞ് പാറകുളമായി മാറിയിരിക്കുന്നു.കുളിക്കാനും, വസ്ത്രങ്ങൾ അലക്കുവാനും ഇവിടം ഉപയോഗിക്കുന്നു.കുന്നൻപാറയുടെ ഒരുഭാഗം ശ്മശാനമായും വർഷങ്ങളോളമായി ഉപയോഗപെടുത്തിവരുന്നു.കുന്നൻപാറയുടെ മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ വളരെ ആനന്തദായകമാണ്‌.





























shajiswamy, kallekulangara.

No comments:

Post a Comment