Sunday, February 9, 2014

കാണാനും കാണിക്കാനും Episode no.13 ---മലമ്പുഴ ശ്രീ ഹേമാംബികാ ദേവിക്ഷേത്രം.

കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ജൈവസമ്പത്ത് കാത്ത്സൂക്ഷിക്കുകയും, പാലക്കാടൻ നിവാസികൾക്ക് പൂൻതേൻ അരുവിയിൽനിന്നുള്ള അമൃത ജലം നിരന്തരം നൽകി സംരക്ഷിച്ച്പോകുന്ന മലമ്പുഴ മലനിരകളും,കാട്ടരുവിയും കാട്ടാറും,വന്യമൃഗ സമ്പത്തും,വനനിബിഡപ്രദേശങ്ങളും കാത്ത്സൂക്ഷിക്കുന്ന വനദുർഗ്ഗയായ മലമ്പുഴവാഴും ശ്രീ ഹേമാംബികാദേവിയുടെ ക്ഷേത്രത്തിന്റെ പുണ്യദർശനം ലഭ്യമാക്കാനും ,ദേവിയുടെ തിരുസന്നിധിക്കുമുന്നിൽ ദീപാരാധന തൊഴാനുമുള്ള അവസരം “കാണാനും കാണിക്കാനും ” Episode 13 ലൂടെ സാധ്യമാവുന്നു.





















Tuesday, February 4, 2014


“കാണാനും കാണിക്കാനും” EPISODE NO.12- ഓർമ്മചെപ്പിലെ വിസ്മയദീപ്തി.

വേല താലപ്പൊലി,പൂരാഘോഷങ്ങൾ ഇങ്ങടുത്തെത്തി നിൽക്കവെ നമ്മൾ പഴയകാല സംഭവങ്ങളുടെ ഓർമ്മചെപ്പ് തുറന്നു നോക്കുമ്പോൾ  കല്ലേകുളങ്ങരക്കാരുടെ മനക്കണ്ണിൽ നിറഞ്ഞുവരുന്നത് ഐശ്വര്യത്തിന്റേയും,സന്തോഷത്തിന്റേയും,ഉന്മേഷത്തിന്റേയും നിറകുടമായ നിറസാന്നിദ്ധ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഉടമയായ, നമ്മിൽനിന്ന് അകന്ന് കാലയവനികക്കുള്ളിൽ പൊലിഞ്ഞുപോയ ശ്രീ.ഗജരാജൻ രാജശേഖരന്റെ സുന്ദര വദനമാണ്‌.
നമ്മളിൽ ഒരാളായി നിറഞ്ഞു നിന്ന, യാതൊരു പരാതിക്കും പാത്രമകാതെ പറയാതെ പോയ നമ്മുടെ സുഹൃത്തിന്റെ പഴയകാല ചൈതന്യമുള്ള ചിത്രങ്ങൾ “ കാണാനും കാണീക്കാനും” Episode 12 ലൂടെ നിങ്ങളുടെ മുന്നിലെത്തിക്കുന്നു.