Saturday, August 14, 2021

മാനസലോലാ മരതകവര്‍ണ്ണാ

മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്
പുളകങ്ങള് പെയ്യുവാന് നീയെവിടേ....
മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
എൻ മെയ്യില് മദനന് കുളിര് കുളിര് കോരുന്നുവോ
കിന്നാരം പറയാം വരൂ വരൂ.. വൈകാതെ നീ (2)
കണ്ണാ നിന് പൊന്നോമല് തനുവില് തഴുകാം
കണ്ണാ നിന് പൊന്നോമല് തനുവില് തഴുകാം
വ്യധിതമധുരതരം ഹൃദയനിനവുകളില്
സരസരസികതരം അണയുക നീ
മാനസലോലാ മരതകവര്ണ്ണാ
നീയെവിടേ എന് മായക്കണ്ണാ
മോഹങ്ങള് കനവിന് കതിര്ക്കുടം ചൂടുന്നുവോ
ദാഹങ്ങള് തണലിന് തളിര്ച്ചുരം തേടുന്നുവോ
കാര്വര്ണ്ണാ എൻ മേനി പുണരാന് വരുമോ
കാര്വര്ണ്ണാ എൻ മേനി പുണരാന് വരുമോ
മഥിതമധുരരസം കഥിതമുരളിയുമായി
രഭസവിലസതരം അണയുകനീ
മാനസലോലാ മരതകവര്ണ്ണാ...
നീയെവിടേ എന് മായക്കണ്ണാ...
കനകാംഗിയാമെന്റെ ഹൃദയപുടങ്ങളില്
പുളകങ്ങള് പെയ്യുവാന് നീയെവിടേ....
Music:
കണ്ണൂർ രാജൻ
Lyricist:
തങ്കപ്പൻ നായർ
Singer:
കെ ജെ യേശുദാസ്
Raaga:
മധ്യമാവതി
Film/album:
കിങ്ങിണി

കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം


 കൂജന്തം രാമരാമേതി

മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം
വന്ദേ വാല്മീകി കോകിലം
വിശുദ്ധം വരം സച്ചിദാനന്ദരൂപം
ഗുണാധാരമാധാരഹീനം വരേണ്യം
മഹാന്തം വിഭാന്തം ഗുഹാന്തര് ഗുണാന്തം
സുഖാന്തം സ്വയംധാമരാമം പ്രപദ്യേഃ
(വിശുദ്ധം...)
ശിവം നിത്യമേകം വിഭും താരകാഖ്യം
സുഖാകാരമാകാരശൂന്യം സുമാന്യം
മഹേശം കലേശം സുരേശം പരേശം
നരേശം നിരീശം മഹീശം പ്രപദ്യേഃ
(ശിവം...) (വിശുദ്ധം...)
മഹാരത്നപീഠേ ശുഭേ കല്‌പമൂലേ
സുഖാസീനമാദിത്യ കോടിപ്രകാശം
സദാജാനകി ലക്ഷ്മണോപേതമേകം
സദാ രാമചന്ദ്രം ഭജേഹം ഭജേഹം
(മഹാരത്നപീഠേ...) (വിശുദ്ധം...)
Music:
ജി ദേവരാജൻ
Lyricist:
ട്രഡീഷണൽ
Singer:
കെ ജെ യേശുദാസ്
Raaga:
മോഹനം
Film/album:
അഗ്രജൻ

രാമ രാമ രാമ ലോകാഭിരാമ

തിരുവങ്ങാട്ടപ്പാ ശ്രീരാമാ..


 രാമാ... രാമാ... രാമാ... ശ്രീ രാമാ....

തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ..
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ..
നിന്നെയേൽപ്പിച്ചു ഞാൻ കേഴുമ്പൊഴും
നിന്നെ കനിവോടെ നോക്കണേ ശ്രീരാമാ...
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ദുഃഖരാമായണക്കടലിന്നുമപ്പുറ-
മയോദ്ധ്യതൻ സ്വപ്നങ്ങൾ നൽകൂ...
ദുഃഖരാമായണക്കടലിന്നുമപ്പുറ-
മയോദ്ധ്യതൻ സ്വപ്നങ്ങൾ നൽകൂ...
പ്രണയവും വാത്സല്യ ദുഃഖവും നന്മയും
വിടരുവാനവിടുന്നു കനിയൂ..
നിന്റെ കരുത്തിന്റെ സൂര്യന്നു നൽകൂ..
തിരുവങ്ങാട്ടപ്പാ ശ്രീരാമാ..
ആദിത്യചന്ദ്രരിരിക്കുവോളം, എന്റെ
നായകനെന്നോട് കൂടെവേണം...
ആദിത്യചന്ദ്രരിരിക്കുവോളം, എന്റെ
നായകനെന്നോട് കൂടെവേണം...
അവിടത്തെ തൂലിക പുഞ്ചിരിപ്പൂ...
ആത്മദുഃഖങ്ങൾ പറയാതെ...
എന്നുമാത്മദുഃഖങ്ങൾ പറയാതെ...
പറയാതെ....
Music:
ശ്രീവത്സൻ ജെ മേനോൻ
Lyricist:
കൈതപ്രം
Singer:
ഭവ്യലക്ഷ്മി
Film/album:
വിദൂഷകൻ

സുമുഹൂര്‍ത്തമ സ്വസ്തി സ്വസ്തി സ്വസ്തി



സുമുഹൂര്ത്തമായ്
സ്വസ്തി സ്വസ്തി സ്വസ്തി
സൂര്യചന്ദ്രന്മാര്ക്കിരിപ്പിടമാകുമെന്
രാമസാമ്രാജ്യമേ, ദേവകളേ, മാമുനിമാരേ
സ്‌നേഹതാരങ്ങളേ, സ്വപ്നങ്ങളേ, പൂക്കളേ
വിടയാകുമീ വേളയില് സ്വസ്തി സ്വസ്തി സ്വസ്തി
ത്രയംബകംവില്ലൊടിയും മംഗളദുന്ദുഭീനാദവുമായ്
മിഥിലാപുരിയിലെ മണ്‌കിടാവിനു
രാജകലയുടെ വാമാംഗമേകിയ കോസലരാജകുമാരാ
സുമുഹൂര്ത്തമായ് സ്വസ്തി സ്വസ്തി സ്വസ്തി
ആത്മനിവേദനമറിയാതെ എന്തിനെന്
മുദ്രാംഗുലീയം വലിച്ചെറിഞ്ഞു?
രാഗചൂഡാമണി ചെങ്കോല്ത്തുരുമ്പില-
ങ്ങെന്തിനു വെറുതെ പതിച്ചുവച്ചു?
കോസലരാജകുമാരാ...
എന്നെ ഞാനായ് ജ്വലിപ്പിച്ചുണര്ത്തിയൊ-
രഗ്നിയെപ്പോലും അവിശ്വസിച്ചെങ്കിലും
കോസലരാജകുമാരാ രാജകുമാരാ
എന്നുമാ സങ്കല്‌പ പാദപത്മങ്ങളില്
തല ചായ്ച്ചു വച്ചേ ഉറങ്ങിയുള്ളൂ
സീത ഉറങ്ങിയുള്ളൂ...
പിടയ്ക്കുന്നു പ്രാണന്
വിതുമ്പുന്നു ശോകാന്തരാമായണം
ദിഗന്തങ്ങളില്, മയങ്ങുന്നിതാശാപാശങ്ങള്
അധര്മ്മം നടുങ്ങുന്നു, മാര്ത്താണ്ഡപൗരുഷം
രാമശിലയായ് കറുത്തുവോ?
കല്‌പ്പാന്തവാരിയില്

ജാനകീ ജാനേ ..രാമാ

രാമാ.....രാമാ...രാമാ...
ജാനകീ ജാനേ ..രാമാ
ജാനകീ ജാനേ
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ
രാമാ..രാമാ ..രാമാ
ജാനകീ ജാനേ രാമാ...
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ (2)
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ
ഭജേ ഭവന്തം രമാഭിരാമാ
ജാനകീ ജാനേ
രാമാ.....രാമാ....രാമ രാമ
ജാനകീ ജാനേ... രാമാ...
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നഭമുനിവൃന്ദാ (2)
ആഗമസാരാ ജിതസംസാരാ
ആ... അ അ അ... അ അ അ അ അ...
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ
ഭജേ ഭവന്തം മനോഭിരാമാ
ജാനകീ ജാനേ രാമാ
ജാനകീ ജാനേ..
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ രാമാ.....രാമാ...രാമാ...
ജാനകീ ജാനേ.. രാമാ....

Friday, August 13, 2021

ശ്രീരാമ നാമം ജപസാര സാഗരം

 

ശ്രീരാമ നാമം ജപസാര സാഗരം (2)
ശ്രീ പാദ പത്മം ജനി മോക്ഷദായകം
സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..)
ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
രാമായണം സ്വരസാന്ദ്രമായ് (2)
കവിമുനിയോതിയോ വനമലർ കേട്ടുവോ
കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...)
നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ
കാണാകണം അകതാരിതിൽ (2)
അമരകിരീടവും രജത രഥങ്ങളും
അപരനു നൽകിയ ദശരഥ നന്ദനാ
രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

Film/album: 
നാരായം