Monday, February 24, 2014

കാണാനും കാണിക്കാനും Episode 19-മുൻപേ പറക്കുന്ന വിഷു പക്ഷി.


(ശ്രീ എമൂർ ഭഗവതി ക്ഷേത്രത്തിന്റെ തെങ്ങിന്തോപ്പിലെ കണിക്കൊന്ന പൂത്തുലഞ്ഞുനില്ക്കുന്നു.)

കാലചക്രം കാലഭേതവുമായി പൊരുത്തപെട്ടുപോകാൻ വിഷമിക്കുന്നു.മനുഷ്യൻ പ്രകൃതിയിൽ വരുത്തിവെച്ച വൻക്ഷതങ്ങളാണ്‌ ഈ വിടവിന്‌ കാരണം.വിഷുവിന്‌ നീണ്ടദിനരാത്രങ്ങൾ ബാക്കിയിരിക്കേ വിഷുകൊന്ന പൂർണ്ണ പുഷ്പിണിയായിരിക്കുന്നു. ചില കാര്യങ്ങൾ മുൻപിലാണെങ്കിൽ ചിലത് പിൻപേ, സംതുലിതാവസ്ത എന്നേ നഷ്ടപെട്ടുപോയിരിക്കുന്നു.നമ്മുടെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും മറ്റും പ്രകൃതിയെ പ്രകടമായി ഉൾകൊള്ളിക്കുന്ന എന്തെങ്കിലും ആചാരമര്യാദകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു.എത്ര തന്നെ ക്രൂശിച്ചാലും പ്രകൃതി പിന്നേയും പിന്നേയും നമ്മേനോക്കി പുഞ്ചിരിക്കുന്നു എന്നുള്ളത് വളരെ ആശാവഹമാണ്‌.

വിദൂരഭാവിയിൽ വിഷുകണികൊന്ന GOOGLE Imageൽ നിന്ന് Print എടുത്ത് കണി കാണാനുള്ള ഒരു തലമുറക്ക് ഗതികേടുണ്ടായാൽ അവർ തങ്ങളുടെ കാരണവന്മാരെ ശപിക്കാനുള്ള ഇടവേള നമുക്ക് വരുത്തിവെക്കാതിരിക്കം നമ്മൾ പ്രകൃതിയുടെ ഒരു ചെറിയ ഭാഗമാണെന്നുള്ള വസ്തുത വിസ്മരിക്കതിരിക്കാം..












കാണാനും കാണിക്കാനും Episode 18-ശീവേലി.