കല്ലേകുളങ്ങര ശ്രീ ചേന്ദമംഗലം ശിവക്ഷേത്രം.
10-02-2014
കണ്ണൂര് , കാസര്കോട് ജില്ലകളിലെ സവര്ണ്ണ ക്ഷേത്രങ്ങളില് പ്രചാരത്തിലുള്ള അനുഷ്ഠാന നൃത്തം.---- ഉത്സവം, പ്രതിഷ്ഠ തുടങ്ങിയ വിശേഷ സന്ദര്ഭങ്ങളിലാണ് ഇത് അരങ്ങേറുക.പ്രധാനമായും കേരള ബ്രാഹ്മണരായ നമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശന്, വാരിയര് , ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു.
വാദ്യോപകരണങ്ങളിലെ താളം ആണ് പൂര്ണ്ണമായും ഈ കലാരൂപത്തെ നിയന്ത്രിക്കുന്നത്. ശുദ്ധ നൃത്തരൂപമാണ് ഇത്. തിടമ്പു നൃത്തം പൂര്ണ്ണമായും ക്ഷേത്രകലയുടെ വിഭാഗത്തില് വരുന്നില്ല. പൂക്കളും മാലകളും കൊണ്ടലങ്കരിച്ച ആരാധനാമൂര്ത്തിയുടെ രൂപത്തെ തിടമ്പ് എന്ന് പറയുന്നു.തിടമ്പ് ശിരസ്സിലേന്തി നൃത്തം നടത്തുന്നു.ശിരസ്സില് തിടമ്പ് സംതുലനം ചെയ്തു നിര്ത്താനായി പ്രത്യേക തലപ്പാവ് വെളുത്ത തുണികൊണ്ട് മൂടി പിറകില് കൂര്ത്ത അഗ്രത്തോടെ സംവിധാനം ഉണ്ടാകും.ഒരു കൈകൊണ്ട് തിടമ്പ് താങ്ങിപ്പിടിച്ചാണു നര്ത്തകര് നൃത്തം ചെയ്യുക. നൃത്താവസാനം ഭക്തരില് നിന്നും നേര് ച്ചപ്പണം ഇവര് സ്വീകരിക്കും. ചെണ്ടയുടെ താളത്തിനനുസരിച്ചാണ് തിടമ്പ് നൃത്തം ചെയ്യുന്നത്.നര്ത്തകര് ഞൊറികളുള്ള വസ്ത്രവും ചില സ്ഥലങ്ങളില് പട്ടുകൊണ്ടുള്ള മേലങ്കിയും ധരിച്ചിരിക്കും. ചെവിയിലും കൈകളിലും കഴുത്തിലുമെല്ലാം ആഭരണങ്ങള് ധരിച്ചിരിക്കും. കൂടാതെ അലങ്കരിച്ച തലപ്പാവും ധരിക്കുന്നു.ഉറയല്, തകിലടി അടന്ത, ചെമ്പട എന്നിങ്ങനെയായി. പ്രധാന നര്ത്തകന് നൃത്തത്തിന് അകമ്പടിയായി അഞ്ചോളം പേരും, രണ്ട് പേര് വിളക്കുകളേന്തുന്നതിനും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിലും പുറത്തും ഇത് അവതരിപ്പിക്കാറുണ്ട്. 600-700 വര്ഷം പഴക്കമുണ്ട്.

No comments:
Post a Comment