Wednesday, April 9, 2014

കാണാനും കാണിക്കാനും Episode 54---ആദ്യം സംരക്ഷണ കവചം പിന്നീട് മാർഗ്ഗതടസ്സവും നിലനിൽപ്പിന്‌ ഭീഷണിയും

കേരള വനം വകുപ്പ് വർഷങ്ങൾക്ക് മുൻപ് വഴിയുടെ ഇരുവശങ്ങളിലും വഴിയോരതണൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. ചെടികൾക്ക് സംരക്ഷണം നല്കുന്നതിവേണ്ടി ഇരുമ്പ്കോണ്ടുള്ള സംരക്ഷണകവചമാണ്‌ നൽകിയിരുന്നത്.ഇപ്പോൾ എല്ലാ ചെടികളും വളർന്ന് വലുതായിരിക്കുന്നു,ഈ ഇരുമ്പ് കവചം മാറ്റി വൃക്ഷങ്ങളെ സ്വതന്ത്രമാക്കേണ്ട സമയം എപ്പോഴോ അതിക്രമിച്ചിരിക്കുന്നു.ഇത് ചെയ്യാത്തതുമൂലം മരങ്ങൾ എല്ലം ശ്വാസം മുട്ടിയാണ്‌ കഴിയുന്നത്.ചെടി കാറ്റത്താടുമ്പോൾ ചില്ലാകൾ ഇരുമ്പിന്റെ ഭാഗങ്ങളിൽ തട്ടിയുരഞ്ഞ് വൃണപെട്ടിരിക്കുന്നു.ഇവക്ക് സ്വതന്ത്രമായി വളരാനുള്ള സാഹചര്യം ലഭിക്കുന്നില്ല. ചിലമരചില്ലകൾക്കുല്ലിലേക്ക് ഇരുമ്പ് തുളച്ച് കയറിയ സാഹചര്യങ്ങളും രൂപപെട്ടിട്ടുണ്ട്.ഈ അവസ്ഥ മരങ്ങളിൽ ആണിയടിച്ച് കയറ്റിയ പ്രഭാവമാണ്‌ സൃഷ്ടിക്കുന്നത്.
വനം വകുപ്പ് ഈ വിഷയങ്ങളിൽ കാലാനുസൃത നടപടികൾ ചെയ്യുന്നതിൽ വീശ്ചവെരുത്തിയതു മൂലം ജീവൻ നല്കിയ കരങ്ങൾതന്നെ ഹത്യക്കൊരുങ്ങുന്ന ചുറ്റുപാടാണ്‌ കാണാൻ കഴിയുന്നത്.
ഒലവക്കോട് കൽപ്പാത്തി ഭാഗത്തെ വഴിയോര ദൃശ്യങ്ങൾ.












No comments:

Post a Comment