പാലക്കാട് -- ദൈവീക,സംഗീത
കലാസാംസ്കാരികതയുടെ വിളഭൂമിയായ കാശിയിലെ പാതി കല്പാത്തി, പൈതൃക ഗ്രാമത്തിന്റെ അഗ്രഹാരതെരുവിലൂടെ
കാലത്തിന്റെ വിശ്വാസത്തിന്റെ രഥസംഗമം നടന്നു.
കളകളകാഹളം മുഴക്കി അനുസ്യൂതം
ഒഴുകുന്ന കല്പാത്തിപുഴയുടെ കരയിലുള്ള ക്ഷേത്രങ്ങളിലെ രഥപ്രയാണത്തിന് ആയിരങ്ങൾ സാക്ഷ്യം
വഹിച്ചു.
അണപോട്ടിയോഴുകുന്ന ഭക്തജനാവേശത്തിനെ
നിയന്ത്രിക്കാൻ പോലീസ്കാര്ർക്കും സംഘാടകർക്കും നന്നേ പാടുപെടേണ്ടിവന്നു.യുവജനങ്ങളുടെ
ഹർഷാരവം തെരുവീഥികളിൽ മാറ്റൊലികൊണ്ടു.കണ്ടിട്ടും കണ്ടിട്ടും കോതിതീരാത്ത കണ്ണെഞ്ചിപ്പിക്കുന്ന
വർണ്ണശബളമായ കാഴ്ചകൾ നല്കിയും,വാദ്യോപകരണങ്ങളുടെ സ്വരലയങ്ങൾ തീർത്തും തെരുവീഥികളുടെ
ഇരുഭാഗത്തും സ്ഥാനം പിടിച്ച അന്യസംസ്ഥാനങ്ങളിൽനിന്നുള്ള വഴിയോരകച്ചവടക്കരുടെ വൈവിധ്യമാർന്ന
സാധനസാമഗ്രികളുടെ കലവറ തന്നെ സൃഷ്ടിച്ചും ഈ പൈതൃക ഗ്രാമം സന്ദർശകർക്ക് വിരുന്നു നല്കി.
No comments:
Post a Comment