“ജീവിതം നേടാനും നല്കാനും ഉള്ളതാണ്, പക്ഷെ മനുഷ്യജീവിതം പൂർണ്ണമാകുന്നത് പതിന്മടങ്ങ് ജന്മനാടിന് തിരികേ നല്കുമ്പോഴാണ്”
Monday, March 31, 2014
Thursday, March 27, 2014
കാണാനും കാണിക്കാനും Episode 52--കരാർ തൊഴിലാളികൾ BSNL ന്റെ നട്ടെല്ല്.
ഒലവക്കോട്, താണാവ്
FCI bridge ന് തൊട്ടുതാഴെ മാലിന്യകൂമ്പാരങ്ങൾ കത്തിച്ചതിനാൽ BSNL ഭൂഗർഭകേബിളികൾ കത്തിനശിച്ചു
.തന്മൂലം Rly colony ഭാഗത്തേക്കുള്ള നൂറുകണക്കിനു ടെലിഫോൺ, ഇന്റെർനെറ്റ് സംവിധാനങ്ങൾ
താറുമാറായി.2 ദിവസത്തോളമായി കരാർ തൊഴിലാളികൾ രാപകലില്ലാതെ ഉച്ചവെയിൽ തൃണവത്കരിച്ച്
സംവിധാനം സ്വാഭാവികരീതിയിൽ ആക്കിത്തീർക്കുന്നതിനുവേണ്ടി കഠിനപ്രയത്നം ചെയ്യുന്നു.
Wednesday, March 19, 2014
കാണാനും കാണിക്കാനും Episode 51--കടുക്കാംകുന്ന് ഭാരത പുഴയുടെ സമീപത്തുള്ള മുക്കൈ ശിവക്ഷേത്രം.
ചെറുകുന്നിന്മുകളിൽ സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്ര ദർശനം കൈലാസത്തിൽ വസിക്കുന്ന കൈലാസനാഥനെ അനുസ്മരിപ്പിക്കുന്നു.ശിവക്ഷേത്രത്തിന് സമീപത്തായി അയ്യപ്പക്ഷേത്രവും ദർശിക്കാവുന്നതാണ്.ക്ഷേത്രദർശനത്തിനോടപ്പം ക്ഷേത്രപരിസരത്തുള്ള ഭാരത പുഴയുടെ നൈസർഗ്ഗിക സൗന്ദര്യവും നുകരാനുമാവും.മലമ്പുഴയിലേക്കുള്ള സന്ദർശകരെ വഹിച്ച വാഹനങ്ങൾ പൊകുന്ന നിലമ്പതിപ്പാലം,ധോണിമല ശൃംഗലകൾ എന്നീ സുന്ദര ദൃശ്യങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നു.
തത്സമയത്ത് ഈ ക്ഷേത്രത്തിന്റെ ശ്രീ കോവിലിന്റെ നവീകരണ പ്രവർത്തനവും,ക്ഷേത്രത്തിന്റെ പുനരുദ്ധാരണകർമ്മവും നടക്കുകയാണ്.
എന്റെ വരവിനെ പ്രതീക്ഷിച്ച് ക്ഷേത്രത്തിൻ സമീപം പൂത്തുലഞ്ഞു നിൽകുന്ന കണികൊന്ന എന്റെ ക്യാമറ കണ്ണുകൾക്കും,ഹൃദയത്തിനും ഉത്സാഹവും,നവഭാവുകങ്ങളും നല്കി.
Subscribe to:
Posts (Atom)