ചെറുകുന്നിന്മുകളിൽ സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്ര ദർശനം കൈലാസത്തിൽ വസിക്കുന്ന കൈലാസനാഥനെ അനുസ്മരിപ്പിക്കുന്നു.ശിവക്ഷേത്രത്തിന് സമീപത്തായി അയ്യപ്പക്ഷേത്രവും ദർശിക്കാവുന്നതാണ്.ക്ഷേത്രദർശനത്തിനോടപ്പം ക്ഷേത്രപരിസരത്തുള്ള ഭാരത പുഴയുടെ നൈസർഗ്ഗിക സൗന്ദര്യവും നുകരാനുമാവും.മലമ്പുഴയിലേക്കുള്ള സന്ദർശകരെ വഹിച്ച വാഹനങ്ങൾ പൊകുന്ന നിലമ്പതിപ്പാലം,ധോണിമല ശൃംഗലകൾ എന്നീ സുന്ദര ദൃശ്യങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നു.
തത്സമയത്ത് ഈ ക്ഷേത്രത്തിന്റെ ശ്രീ കോവിലിന്റെ നവീകരണ പ്രവർത്തനവും,ക്ഷേത്രത്തിന്റെ പുനരുദ്ധാരണകർമ്മവും നടക്കുകയാണ്.
എന്റെ വരവിനെ പ്രതീക്ഷിച്ച് ക്ഷേത്രത്തിൻ സമീപം പൂത്തുലഞ്ഞു നിൽകുന്ന കണികൊന്ന എന്റെ ക്യാമറ കണ്ണുകൾക്കും,ഹൃദയത്തിനും ഉത്സാഹവും,നവഭാവുകങ്ങളും നല്കി.
No comments:
Post a Comment